ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ ആരംഭിക്കാൻ ദേശീയ ചെറുകിട വ്യവസായ ബാങ്ക് (സിഡ്ബി) ഈടില്ലാതെ 5 ലക്ഷം രൂപ വരെ വായ്പ നൽകും. പ്രവർത്തനമൂലധന സഹായമായി 2 ലക്ഷം രൂപയുടെ വായ്പയും ലഭിക്കും. സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള മരുന്നുകൾ വിതരണം ചെയ്യാനുള്ള പദ്ധതിയാണ് ജൻ ഔഷധി.
നിലവിൽ 11,000 ജൻ ഔഷധി കേന്ദ്രങ്ങളാണ് രാജ്യത്തുള്ളത്. ഇത് 25,000 ആക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
റെന്റൽ ഡിപ്പോസിറ്റ്, കംപ്യൂട്ടർ, എയർ കണ്ടിഷനർ അടക്കം പദ്ധതിയുടെ 80% ചെലവ് വായ്പയായി ലഭിക്കും. 3 വർഷമാണ് തിരിച്ചടവ് കാലയളവ്. തുടക്കത്തിൽ 6 മാസം മൊറട്ടോറിയമുണ്ട്.
മരുന്ന് സ്റ്റോക്ക് വാങ്ങാനായിട്ടാണ് 2 ലക്ഷം രൂപയുടെ പ്രവർത്തനമൂലധന വായ്പ. പൂർണമായും ഓൺലൈനായിട്ടാണ് വായ്പാ അപേക്ഷ.10 മിനിറ്റ് കൊണ്ട് അപേക്ഷ പൂർത്തിയാക്കാം. വെബ്സൈറ്റ്: jak-prayaasloans.sidbi.in
എംഎസ്എംഇ ഉദ്യം റജിസ്ട്രേഷൻ ആവശ്യമാണ്. janaushadhi.gov.in എന്ന സൈറ്റിലൂടെയാണ് ജൻ ഔഷധി കേന്ദ്രം തുടങ്ങാനുള്ള അപേക്ഷ നൽകുന്നത്