ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ടി+0 ട്രേഡ് സെറ്റിൽമെൻ്റ് പരീക്ഷണ അടിസ്ഥാനത്തിൽ മാർച്ച് 28-നകം ആരംഭിക്കുമെന്ന് ചെയർപേഴ്സൺ മാധബി പുരി ബുച്ച് പറഞ്ഞു. അതേ ദിവസം തന്നെ ട്രേഡുകൾ സെറ്റിൽ ചെയ്യപ്പെടും എന്നാണ് ഇതിനർത്ഥം. വിപണിയിൽ ഇടപാട് നടത്തിയാൽ നടപടികൾ പൂർത്തിയായി പണം കിട്ടുന്നതിന് കാലതാമസം നേരിടുമെന്നുള്ള പോരായ്മയാണ് ഇതോടെ ഇല്ലാതാകുന്നത്.