ഏപ്രിൽ 1 മുതൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ചില മാറ്റങ്ങൾ നടപ്പിലാക്കുന്നു. പുതിയ നിയമം അനുസരിച്ച് ഒരു വരിക്കാരൻ ജോലി മാറുമ്പോൾ പഴയ പ്രൊവിഡൻ്റ് ഫണ്ട് (പിഎഫ്) ബാലൻസ് പുതിയ ഓർഗനൈസേഷനിലേക്ക് സ്വയമേവ കൈമാറ്റം ചെയ്യപ്പെടും.
പുതിയ സ്ഥാപനത്തിൽ ചേരുമ്പോൾ ഇപിഎഫ്ഒ അക്കൗണ്ട് ഉടമ പിഎഫ് തുക കൈമാറാൻ അഭ്യർത്ഥിക്കേണ്ടതില്ലെന്നാണ് ഇതിനർത്ഥം.