അഭിനയത്തിന്റെ കാര്യത്തിൽ വർഷത്തിൽ ഒരു സിനിമ മാത്രം എന്ന അമിത് ഷായുടെ നിർദേശം സുരേഷ് ഗോപി അംഗീകരിച്ചതായാണ് വിവരം. ആഴ്ചയിൽ മൂന്ന് ദിവസം ഡൽഹിയിൽ ഉണ്ടാവണം, പഴ്സനൽ സ്‌റ്റാഫിനെ നിയമിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് നൽകിയത്. അതേസമയം എസ്ജി 250 (ഒറ്റക്കൊമ്പൻ) ചിത്രീകരണം പൂർത്തിയാക്കി 2025–ൽ പ്രദർശനത്തിനെത്തിക്കുമെന്ന് സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
22 സിനിമകളില്‍ അഭിനയിക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും ഇക്കാര്യം പറഞ്ഞപ്പോള്‍ അമിത് ഷാ അപേക്ഷ എടുത്ത് എറിഞ്ഞെന്നും സുരേഷ് ഗോപി തന്നെ നേരത്തെ ഒരു വേദിയില്‍ പ്രസംഗിച്ചിരുന്നു. പക്ഷേ കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കെ സുരേഷ് ഗോപിക്ക് അഭിനയിക്കാൻ സാധിക്കില്ല എന്നു തന്നെയാണ് നിയമവിദഗ്ദർ പറയുന്നത്. ‘കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ല.