MSME സംരംഭങ്ങൾക്കു സർക്കാർ ജാമ്യത്തിൽ വായ്പ നൽകുന്ന സ്കീം പുതുരൂപത്തിൽ

ചെറുകിട സംരംഭങ്ങൾക്കു (എംഎസ്എംഇ) സർക്കാർ ജാമ്യത്തിൽ വായ്പ നൽകുന്ന പദ്ധതിയായ ക്രെഡിറ്റ് ഗാരന്റി സ്കീമിന് ഇനി പുതുരൂപം. 9,000 കോടി രൂപ കൂടി ഇതിലേക്കു ബജറ്റ് വകയിരുത്തി. 2 ലക്ഷം കോടിയോളം രൂപ ജാമ്യമില്ലാ വായ്പയായി നൽകും.

 പലിശനിരക്ക് ഒരു ശതമാനം കുറയ്ക്കും. ബാങ്ക് വായ്പയിൽ 2020 ഫെബ്രുവരി 29 വരെയുള്ള ബാധ്യതയുള്ള തുകയുടെ 20% തുക എമർജൻസി ക്രെഡിറ്റ് ആയി ഈടില്ലാതെ പരമാവധി 9.25% പലിശനിരക്കിൽ നൽകുന്നതായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം.

വായ്പ ബാധ്യത നിലനിൽക്കുന്ന ബാങ്ക്, സാമ്പത്തിക സ്ഥാപനം മുഖേനയാണു പദ്ധതി നടപ്പിലാക്കുന്നത്. തിരിച്ചടവിന് ഒരു വർഷം മൊറട്ടോറിയമുണ്ട്. തുടർന്നു 4 വർഷംകൊണ്ടു തിരിച്ചടയ്ക്കണം. വിവരങ്ങൾക്ക് : www.eclgs.com

കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ചു കേരളത്തിൽ ഈ പദ്ധതി വഴി 5.24 ലക്ഷം വ്യവസായങ്ങൾക്കായി നൽകിയത് 7,503 കോടി രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *