എൽഐസി എറണാകുളം ഡിവിഷന്റെ കീഴിലുള്ള കലൂർ ബ്രാഞ്ചിലെ ഏജൻറ് ആയ ശശിധരൻ നായർ അഞ്ച് പതിറ്റാണ്ടോളം എൽഐസിയിൽ ചീഫ് അഡ്വൈസർ സേവനം അനുഷ്ഠിക്കുന്നു. 1975 ൽ എൽഐസിയിൽ തുടക്കം കുറിച്ച ശശിധരൻ നായർ എൽഐസിയിൽ 48 വർഷം പിന്നിട്ടു വിജയകരമായി മുന്നേറുകയാണ്.
2004 ൽ എൽഐസി ഏറ്റവും പരമോന്നത ക്ലബ്ബായ കോർപ്പറേറ്റ് ക്ലബ്ബ് തുടങ്ങിയപ്പോൾ ആദ്യത്തെ കോർപ്പറേറ്റ് ക്ലബ്ബിലുള്ള 40 പേരിൽ കേരളത്തിൽ നിന്നുമുള്ള ആദ്യത്തെ ഏജൻറ് ആണ് ശശിധരൻ നായർ. രണ്ടായിരത്തിനാലിൽ തുടങ്ങി 2023ലും ശശിധരൻ നായർ കോർപ്പറേറ്റ് ക്ലബ് മെമ്പറായി തുടർന്ന് ജൈത്രയാത്ര തുടരുകയാണ്
തുടക്കം
പ്രീഡിഗ്രി പഠിക്കുന്ന സമയത്താണ് എൽഐസി കുറച്ചു കൂടുതൽ അറിയുന്നത്. തങ്ങളുടെ വീട്ടിൽവന്ന് എൽഐസി ഏജന്റിൽ നിന്നും കൂടുതൽ കാര്യങ്ങൾ പതുക്കെ പതുക്കെ മനസ്സിലാക്കി.ബിരുദ പഠനം പൂർത്തിയാക്കിയതോടെ സ്വന്തം കാലിൽ നിൽക്കുവാൻ കൂടുതൽ അനുയോജ്യം സ്വയംതൊഴിൽ കണ്ടെത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് 1975 ൽഎൽഐസി ഏജൻറ് എന്ന പ്രൊഫഷൻ തെരഞ്ഞെടുക്കുന്നത്. എൽഐസി യിൽ 50 വർഷം തികയ്കാൻ ഒരുങ്ങുന്ന ശശിധരൻ നായർ യുവത്വത്തിന്റെ ചുറു ചുറുക്കോടെ പല റെക്കോർഡുകളും തിരുത്തി മുന്നോട്ടു പോകുകയാണ്
മുന്നോട്ടുള്ള വിജയത്തിൽ കസ്റ്റമേഴ്സിന് വലിയ പങ്കുണ്ട് .എല്ലാത്തരം ആളുകളുമായും ഇടപഴകൻ കഴിയുന്നത് ഒരു നല്ല മോട്ടിവേഷൻ ആണ് .വിജയികളും പരാജിതരും സാധാരണ ആൾക്കാരും എല്ലാവരും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി വേണ്ട പോളിസികൾ ആണ് അവർക്കുവേണ്ടി നിർദേശിക്കുന്നത് .തുടക്ക സമയത്ത് അപേക്ഷിച്ച് പുതിയ ഏജൻറ് മാർക്ക് അവസരങ്ങൾ ഇന്ന് ഏറെയാണ്. അന്നൊക്കെ ഇൻഷുറൻസ് അവയർനസും പരസ്യങ്ങളും വളരെ കുറവായിരുന്നു. അതുപോലെതന്നെ യാത്ര ചെയ്യാനുള്ള സൗകര്യങ്ങളും കുറവായിരുന്നു
എത്തിപ്പിടിച്ച ഉയരങ്ങൾ
കേരളത്തിലെ ആദ്യത്തെ കോർപ്പറേറ്റ് ക്ലബ്ബ് മെമ്പർ -2004(2004 മുതൽ ഏറ്റവും പരമോന്നത ക്ലബ്ബായ കോർപ്പറേറ്റ് ക്ലബ് അംഗത്വം തുടരുന്നു)
ടോപ്പ് ഓഫ് ടേബിൾ (TOT) -7 തവണ
കോർട്ട് ഓഫ് ടേബിൾ (COT) -18 തവണ
മില്യൻ ഡോളർ റൗണ്ട് ടേബിൾ ( MDRT)- 29 തവണ ,തുടങ്ങി നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ശശിധരൻ നായർ നേടിയിട്ടുണ്ട്
അതുപോലെ തന്നെ എൽഐസി ഏജന്റുമാർക്കും, സഹപ്രവർത്തകർക്കും വേണ്ടി തികച്ചും സൗജന്യമായി മോട്ടിവേഷണൽ പരിപാടികളിലും ട്രൈയിനിങ്ങുകളിലും ശശിധരൻ നായർ ക്ലാസ്സെടുക്കുന്നുണ്ട്.ഇന്ത്യയിലെ തന്നെ ടോപ്പ് ആയിട്ടുള്ള ഏജന്റുമാർ വരെ ക്ലാസ്സിൽ പങ്കെടുക്കാറുണ്ട്. അവർക്ക് വേണ്ട നല്ല മാർഗ്ഗനിർദ്ദേശങ്ങളും പ്രചോദനവും,പരിശീലനവും നൽകി അവരെയും മുൻനിരയിലേക്ക് അവരെയും കൊണ്ടുവരാൻ ഉള്ള ശ്രമമാണ് ശശിധരൻ നായർ ലക്ഷ്യമിടുന്നത്.
വിശ്വാസ്യത
48 വർഷമായി എൽഐസിയുടെ സ്വന്തം പ്രതിനിധിയെന്ന വിശ്വാസ്യതയ്ക്കപ്പുറം നല്ലരീതിയിലുള്ള സർവീസാണ് ശശിധരൻ നായരെ വിജയത്തിലേക്ക് നയിക്കുന്നത്.ചിട്ടയായ പ്രവർത്തനം, കസ്റ്റമേഴ്സ്മായുള്ള നിരന്തരബന്ധം, തികഞ്ഞ ആത്മാവിശ്വാസം എല്ലാം വിജയത്തിനു പ്രോത്സാഹനം ചെയ്യുന്നു.ഓരോ വ്യക്തിക്കും ഓരോ കുടുംബത്തിനും അനുയോജ്യമായ പോളിസി ഏതെന്ന് വിലയിരുത്തി അതാണ് നൽകുന്നത്. അഞ്ച് പതിറ്റാണ്ടു കാലത്തെ അദ്ദേഹത്തിന്റെ സേവനം എൽഐസിക്കും,ഉപഭോക്താക്കൾക്കും ഒരേപോലെ പ്രയോജനകരമാണ്
ലക്ഷ്യം
നിലവിൽ നൂറ്റിനാല്പതോളം എംഡിആർടി (MDRT) തികച്ച ശശിധരൻ നായർ 2025 ഓടെഇരുനൂറ് (200 nos ) MDRT(മില്യൻ ഡോളർ റൗണ്ട് ടേബിൾ ) തികയ്ക്കുകയാണ് ലക്ഷ്യം
കുടുംബം
തനിക്ക് പൂർണ്ണ പിന്തുണയായി സ്റ്റോക്ക് എക്സ്ചേഞ്ച് മെമ്പറും സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനം നടത്തിപ്പോകുന്ന ഭാര്യ ഇന്ദിര എന്നും ഒപ്പമുണ്ട്. ഡോക്ടർമാരായ മേഘ എസ് നായർ, വർഷ എസ് നായർ ,എൻജിനീയറായ സൂര്യ എസ് നായരും ചേർന്നതാണ് കുടുംബം
Contact -Mob 9847009080