AI ഉപയോഗിച്ച് നിർമിക്കുന്ന ‘ഡീപ്ഫെയ്ക്’ ഉള്ളടക്കം തടയാനായി കേന്ദ്രം ചട്ടം കൊണ്ടുവരും

ഡീപ്ഫെയ്ക് തടയാൻ 10 ദിവസത്തിനകം കർമപദ്ധതി തയാറാക്കാനാണ് ഐടി മന്ത്രാലയത്തിന്റെ പദ്ധതി.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന ‘ഡീപ്ഫെയ്ക്’ ഉള്ളടക്കം തടയാനായി കേന്ദ്രം ചട്ടം കൊണ്ടുവരും. ഡീപ്ഫെയ്ക് വിഡിയോ നിർമിക്കുന്നവർക്കും അത് പ്രചരിക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമിനും പിഴയുമടക്കമുള്ള വ്യവസ്ഥകളുണ്ടാകും. നിലവിലുള്ള ഐടി ചട്ടം ഭേദഗതി ചെയ്യുകയോ പുതിയ ചട്ടം കൊണ്ടുവരികയോ ആണ് പരിഗണനയിലുള്ളത്. ഐടി മന്ത്രാലയത്തിനു കീഴിലുള്ള ‘MyGov’ വഴി പൊതുജനാഭിപ്രായവും തേടും. ഇതിനായി നോഡൽ ഓഫിസറെയും നിയോഗിച്ചു.
ഡീപ്ഫെയ്ക്കുകളുടെ കണ്ടെത്തൽ, തടയൽ, റിപ്പോർട്ടിങ് സംവിധാനത്തിന്റെ ശക്തിപ്പെടുത്തൽ, ബോധവൽകരണം എന്നിവയിലൂന്നിയായിരിക്കും ചട്ടം.

ഡിസംബർ ആദ്യവാരം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ വീണ്ടും സമൂഹമാധ്യമക്കമ്പനികളുടെ യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *