റജിസ്റ്റേഡ് തപാലുകൾക്കും റജിസ്റ്റേഡ് പാഴ്സലുകൾക്കും ജിഎസ്ടി ബാധകമാക്കിത്തുടങ്ങി.
ഏറ്റവും കുറഞ്ഞ റജിസ്റ്റേഡ് തപാൽ നിരക്കായ (20 ഗ്രാം) 22 രൂപയ്ക്കു പകരം ഇന്നലെ മുതൽ ഒട്ടുമിക്ക തപാൽ ഓഫിസുകളിലും ജിഎസ്ടി ഉൾപ്പെടെ 26 രൂപയായി.
റജിസ്റ്റേഡ് പാഴ്സൽ അയയ്ക്കാൻ 500 ഗ്രാം വരെ മുൻപു 36 രൂപയായിരുന്നത് 43 രൂപയായും ഒരു കിലോഗ്രാമിന് 52 രൂപയുണ്ടായിരുന്നത് 62 രൂപയായും വർധിച്ചു. നിരക്കിലെ മാറ്റം പലയിടത്തും ഇടപാടുകാർ ചൂണ്ടിക്കാട്ടിയപ്പോഴാണു ജീവനക്കാരും തിരിച്ചറിഞ്ഞത്.സ്പീഡ് പോസ്റ്റുകൾക്കു നിലവിൽതന്നെ 18% ജിഎസ്ടി ഈടാക്കുന്നുണ്ട്. കുറഞ്ഞ നിരക്കായ 35 രൂപയ്ക്കൊപ്പം 6 രൂപ ജിഎസ്ടിയടക്കം 41 രൂപ. 51 ഗ്രാം മുതൽ 200 ഗ്രാം വരെയുള്ളതിനു ദൂരമനുസരിച്ചു വ്യത്യസ്ത നിരക്കുകളാണ്.അച്ചടിച്ച രേഖകൾ അയയ്ക്കുന്ന തപാൽ ഉരുപ്പടികൾക്കു 12% ആണു ജിഎസ്ടി. തപാൽ സ്റ്റാംപുകൾക്കു മാത്രമാണു ജിഎസ്ടി ഒഴിവാക്കിയിട്ടുള്ളത്.