വാണിജ്യാവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി.102 രൂപ വർധിപ്പിച്ചതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 1842 രൂപയായി. ഗാർഹിക സിലിണ്ടർ നിരക്കിൽ മാറ്റമില്ല.രണ്ടു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 304 രൂപയാണു കൂടിയത്.
ഇസ്രയേൽ– ഹമാസ് സംഘർഷത്തെ തുടർന്നു രാജ്യാന്തര വിപണിയിൽ ക്രൂഡ്‌ഓയിൽ വില കൂടിയതാണ് നിരക്കു വർധനയ്ക്കു കാരണം. ഗാർഹിക സിലിണ്ടർ നിരക്ക്, പെട്രോൾ, ഡീസൽ നിരക്ക് എന്നിവ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തൽക്കാലം മുതിരുന്നില്ല എന്നതാണ് ജനത്തിന്റെ ആശ്വാസം