രാജ്യത്തെ നികുതിദായകരുടെ ശരാശരി വരുമാനത്തിൽ 10 വർഷത്തിനിടെ 56 ശതമാനത്തിന്റെ വർധനയുണ്ടായെന്ന് ആദായനികുതി വകുപ്പിന്റെ കണക്കുകൾ.
2013–14 കണക്കെടുപ്പ് വർഷത്തിൽ 4.5 ലക്ഷമായിരുന്ന ശരാശരി വരുമാനം 2021–22ൽ 7 ലക്ഷം രൂപയായി ഉയർന്നു.
വരുമാനത്തിൽ മേൽത്തട്ടിലുള്ള ഒരു ശതമാനത്തിന്റെ വരുമാനത്തിൽ 42% വർധനയും താഴെയുള്ള 25 ശതമാനത്തിന്റെ വരുമാനത്തിൽ 58 ശതമാനത്തിന്റെയും വർധനയാണുണ്ടായത്. ആദായനികുതിയിലും 10 വർഷത്തിനിടെ കാര്യമായ വർധനയുണ്ടായി. 2013–14ൽ മൊത്തം നികുതി 6.38 ലക്ഷം കോടി രൂപയായിരുന്നത് 16.61 ലക്ഷം കോടിയായി ഉയർന്നു.
6.65 കോടിയാളുകൾ മാത്രമാണ് രാജ്യത്ത് നികുതി അടയ്ക്കുന്നത്. ഇത് ആകെ ജനസംഖ്യയുടെ 4.8 ശതമാനവും മുതിർന്ന ജനസംഖ്യയുടെ 6.3 ശതമാനവും മാത്രമാണ്.