രാസവളങ്ങൾക്കു റാബി വിളകളുടെ കാലയളവിലേക്കുള്ള പോഷകാധിഷ്ഠിത സബ്സിഡി നിരക്കുകൾക്കു കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. നൈട്രജൻ കിലോയ്ക്ക് 47.02 രൂപ, ഫോസ്ഫറസ് 20.82 രൂപ, പൊട്ടാഷ് 2.38 രൂപ, സൾഫർ 1.89 രൂപ എന്നിങ്ങനെയാണു സബ്സിഡി അനുവദിച്ചിരിക്കുന്നത്.
22,303 കോടി രൂപയാണ് അടുത്ത മാർച്ചുവരെയുള്ള കാലയളവിലേക്ക് അനുവദിച്ചിരിക്കുന്ന സബ്സിഡിയെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.രാസവളങ്ങളുടെയും അസംസ്കൃത വളങ്ങളുടെയും രാജ്യാന്തര വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കർഷകരെ ബാധിക്കാതിരിക്കാൻ ബാധ്യതകൾ കേന്ദ്രസർക്കാർ ഏറ്റെടുക്കുകയാണെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ രാജ്യാന്തര വിപണിയിലുണ്ടായ വിലക്കുറവു കാരണമാണ് സബ്സിഡിയിലും വ്യത്യാസമുണ്ടായതെന്നും അനുരാഗ് ഠാക്കൂർ വിശദീകരിച്ചു.