വ്യവസായ നയത്തിൽ ചെറുകിട വ്യാപാരികൾക്ക് മുൻതൂക്കം നൽകും- മുഖ്യമന്ത്രി പിണറായി വിജയൻ

പുതിയ വ്യവസായ നയത്തിൽ ചെറുകിട വ്യാപാരികൾക്ക് മുൻതൂക്കം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സെന്റർ ഫോർ ബിസിനസ് ആൻഡ് സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെയും നേതൃത്വത്തിൽ നടന്ന കേരള റീട്ടെയ്ൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വ്യാപാര രംഗത്തു വിദേശനിക്ഷേപം അനുവദിച്ചുകൊണ്ടുള്ള നീക്കം ചില്ലറവിൽപന മേഖലയെ അപകടകരമായി ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവളം ഉദയസമുദ്ര ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജു അപ്‌സര അധ്യക്ഷനായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *