പേപ്പര്‍ ബാഗിന് 20 രൂപ ഈടാക്കിയ സ്വീഡിഷ് ഫർണിച്ചർ റീട്ടെയ്ലർ ഐകിയക്ക് 3000 രൂപ പിഴയിട്ട് കോടതി. ഉപഭോക്താവിന് പണം തിരികെ നൽകാനും പേപ്പർ ബാഗിന് 20 രൂപ ഈടാക്കിയതിന് നഷ്ടപരിഹാരമായി 3,000 രൂപ നൽകാനും ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഉപഭോക്താവിന് 20 രൂപ പലിശ സഹിതവും നഷ്ടപരിഹാരമായി 1000 രൂപയും വ്യവഹാര ചെലവുകൾക്കായി 2000 രൂപയും നൽകാനാണ് കോടതി ഉത്തരവിട്ടത്. ഐകിയ 20 രൂപ ഈടാക്കിയ ക്യാരി ബാഗിൽ കമ്പനിയുടെ ലോഗോ പ്രിന്റ് ചെയ്തിരുന്നു. ബാഗിന് പണം ഈടാക്കുന്നത് അന്യായമാണെന്നും കോടതി നിരീക്ഷിച്ചു.
ബെംഗളൂരു ശാന്തിനഗർ അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് കേസ് പരിഗണിച്ചത്.സാധനങ്ങൾ കൊണ്ടുപോകാൻ അവര്‍ ബാഗ് ആവശ്യപ്പെട്ടു. എന്നാല്‍ കമ്പനിയുടെ ലോഗോ പതിച്ച ബാഗ് നല്‍കിയെങ്കിലും 20 രൂപ ഈടാക്കി. സ്ഥാപനത്തിന്റെ നടപടി അന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്