സ്വർണവ്യാപാരികളുടെ ‘സ്വർണഭവൻ’ അടച്ചുപൂട്ടി സീൽ വച്ചു

ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ആസ്ഥാനമന്ദിരമായ സ്വർണഭവൻ ഇരു വിഭാഗങ്ങളുടെയും തർക്കത്തെ തുടർന്ന് പൊലീസ് സീൽ ചെയ്തു. ഒക്ടോബർ 15 ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ സ്വർണഭവനിൽ നടന്നിരുന്നു. പ്രസിഡന്റ് ഡോ. ബി ഗോവിന്ദൻ ആണ് സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ വൈകിട്ട് മറുവിഭാഗവും സ്വർണ ഭവനിലെത്തി. ഇതോടെ ഇരുവിഭാഗവും തമ്മിൽ സ്ഥലത്ത് സംഘർഷം ഉണ്ടാക്കിയതിനെത്തുടർന്നുണ്ടായ സാഹചര്യത്തിലാണ് പൊലീസ് ഇടപെടലുണ്ടായത്. അസിസ്റ്റൻറ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് ഓഫീസ് സീൽ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *