ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 48 മണിക്കൂറിനിടെ ബിസിനസുകളിൽ റെക്കോർഡ് വർദ്ധന.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023ന് എക്കാലത്തെയും മികച്ച പ്രതികരണം. 48 മണിക്കൂർ ഷോപ്പിംഗിനു 9.5 കോടി സന്ദർശകരെത്തി. ആദ്യ ദിന ഷോപ്പിംഗിൽ 18 മടങ്ങാണ് വർധന. വിൽപ്പനക്കാർക്ക് റെക്കോർഡ് ഏകദിന വിൽപ്പന കൈവരിക്കാനായി. സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, ഫാഷൻ – കോസ്‌മെറ്റിക്‌സ് – ഗൃഹാലങ്കാര സാമഗ്രികൾ, വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ, പലചരക്ക് സാധനങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 5,000-ലധികം പുതിയ ഉത്പന്നങ്ങൾ വിപണിയിൽ എത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 48 മണിക്കൂറിനിടെ ചെറുകിട, ഇടത്തരം ബിസിനസുകളിൽ 35 ശതമാനത്തിലധികം റെക്കോർഡ് വർധനയുണ്ടായി.

ആമസോണിനു രാജ്യത്ത് 14 ലക്ഷം വിൽപ്പനക്കാരാണുള്ളത്. മികച്ച ഡീലുകളും ഓഫറുകളും ഡെലിവറി വേഗതയും വിവിധ പേയ്മെന്റ് ഓപ്ഷനുകളുടെ സൗകര്യവും ഒരുക്കുന്നതിലൂടെ ഒരു മാസം നീളുന്ന ഫെസ്റ്റിവൽ ഗംഭീരമാക്കുമെന്ന് ആമസോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് വൈസ് പ്രസിഡന്റും കൺട്രി മാനേജരുമായ മനീഷ് തിവാരി പറഞ്ഞു

ഓഫറുകളുടെ ആഘോഷമൊരുക്കിയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചിട്ടുള്ളത്. കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ആമസോണ്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ, ആമസോൺ “വെൽക്കം റിവാർഡ്” അല്ലെങ്കിൽ ” ആദ്യ പർച്ചേസിൽ ക്യാഷ്ബാക്ക്” എന്ന പേരിൽ പ്രൊമോഷണൽ ഓഫറും ഇത്തവണയുണ്ട്. പുതിയ ഉപയോക്താക്കൾക്കോ ​​ഉപഭോക്താക്കൾക്കോ ​​ പ്രോത്സാഹനമായി ക്യാഷ്ബാക്ക് അല്ലെങ്കിൽ ഡിസ്കൗണ്ട് ലഭിക്കുന്ന ഓഫറാണിത്.ഇത് ലഭ്യമാക്കുന്നതിനായി വിൽപ്പന ആരംഭിക്കുമ്പോൾ തന്നെ സൈൻ ഇൻ ചെയ്‌ത് റിവാർഡ് ക്ലെയിം ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *