സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്കു വീണ്ടും ക്ഷാമം.

സപ്ലൈകോ സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾക്കു വീണ്ടും ക്ഷാമം. സെപ്റ്റംബർ മാസത്തെ ടെൻഡറിൽ സബ്സിഡി സാധനങ്ങളുടെ അളവ് നാലിലൊന്നായി വെട്ടിച്ചുരുക്കിയതോടെ വരും ദിവസങ്ങളിൽ സബ്സിഡി സാധനങ്ങൾക്കു കൂടുതൽ ക്ഷാമം ഉണ്ടാകും.

പഞ്ചസാരയും പച്ചരിയും ഒഴിവാക്കിയാണ് കഴിഞ്ഞമാസം ടെൻഡർ നൽകിയിട്ടുള്ളത്. വറ്റൽമുളക് നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്. വൻപയർ 1600 ക്വിന്റൽ, തുവരപ്പരിപ്പ് 2600 ക്വിന്റൽ, ഉഴുന്നുപരിപ്പ് 5500 ക്വിന്റൽ, മല്ലി 3640 ക്വിന്റൽ എന്നിങ്ങനെ അളവ് കുറച്ചാണ് ടെൻഡറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ സാധനങ്ങൾക്കെല്ലാം ഈ മാസം സപ്ലൈകോ സ്റ്റോറുകളിൽ ക്ഷാമമാകും.
തുക ലഭിക്കാത്തതിനാൽ ഓർഡർ നൽകുന്നതിലും കുറഞ്ഞ അളവിലാണ് വിതരണക്കാർ സാധനങ്ങൾ എത്തിക്കുന്നത്. ഇതിനു മുൻപത്തെ പർച്ചേസ് ഓർഡറിന്റെ 40% മാത്രമാണ് സപ്ലൈകോയിൽ എത്തിയത്. രണ്ടു മാസത്തെ കുടിശിക നൽകാത്തതിനാൽ പഞ്ചസാരയും ആവശ്യത്തിന് എത്തിയിരുന്നില്ല. അതിനാൽ ഇത്തവണ ടെൻഡറിൽ പഞ്ചസാര പൂർണമായും ഒഴിവാക്കി. മേയ് മാസം മുതൽ 500 കോടിയിലധികം രൂപയാണ് വിതരണക്കാർക്കു നൽകാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *