വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ ചരക്കുകപ്പൽ ‘ഷെൻഹുവ 15’ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കുള്ള ക്രെയിനുകൾ ഇറക്കിയശേഷം വിഴിഞ്ഞത്തേക്കു പുറപ്പെട്ടു. ഇന്നലെ ഉച്ചതിരിഞ്ഞാണു കപ്പൽ മുന്ദ്രയിൽനിന്നു തിരിച്ചത്. മൂന്നു ക്രെയിനുകളുമായി 11നു വിഴിഞ്ഞത്തിനു സമീപമെത്തും. 15ന് സർക്കാരിന്റെ നേതൃത്വത്തിൽ ആദ്യ കപ്പലിനെ സ്വീകരിക്കും.
ലോകത്തിലെ ഏറ്റവും വലിയ ക്രെയിൻ നിർമാണക്കമ്പനികളിൽ ഒന്നായ ഷാങ്ഹായ് ഷെഹുവാ ഹെവി ഇൻഡസ്ട്രീസിൽനിന്നുള്ള ക്രെയിനുകളുമായി ചൈനീസ് കപ്പലാണ് എത്തുന്നത്.