വിദേശ നിർമിത വിദേശമദ്യത്തിന്റെയും (എഫ്എംഎഫ്എൽ) വൈനിന്റെയും പുതുക്കിയ വില ഇന്നലെ മുതൽ നിലവിൽ വന്നു. വെയർഹൗസ് മാർജിൻ 14 ശതമാനവും ഷോപ് മാർജിൻ 6 ശതമാനവും ബവ്റിജസ് കോർപറേഷൻ ഉയർത്തിയതോടെയാണു വില വർധിച്ചത്. മദ്യത്തിന് 12 ശതമാനം വരെയും വൈനിന് 6 ശതമാനം വരെയുമാണു വില വർധിച്ചത്.
വില വർധിപ്പിക്കുമെന്ന വിവരം നേരത്തേ തന്നെ പുറത്തുവന്നിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വിദേശനിർമിത വിദേശമദ്യത്തിന്റെ വിൽപന നേരിയ തോതിൽ ഉയർന്നിരുന്നു. ബവ്കോ വഴി ആകെ വിൽക്കുന്ന മദ്യത്തിന്റെ ഒരു ശതമാനത്തിൽ താഴെയാണ് എഫ്എംഎഫ്എൽ