വേദാന്ത കമ്പനി വിഘടിക്കുന്നു. ഇനി 6 കമ്പനികൾ

വേദാന്ത കമ്പനി വിഘടിക്കുന്നതായി പ്രഖ്യാപിച്ച് ശതകോടീശ്വരൻ അനിൽ അഗർവാൾ.ലോഹം, ഊർജം, എണ്ണ,വാതകം, അലുമിനിയം ബിസിനസുകളെല്ലാം ഇനി പ്രത്യേകം കമ്പനികളുടെ കീഴിലെന്നാണ് പ്രഖ്യാപനം. സിങ്ക് ബിസിനസിലും ഉടച്ചുവാർക്കൽ വരും.കമ്പനിയുടെ പെരുകിവരുന്ന കടം കുറയ്ക്കാനും ഓരോ കമ്പനിയിലേക്കും കൂടുതൽ നിക്ഷേപം ആകർഷിക്കാനുമാണ് നടപടി. 52 ആഴ്ചയിലെ താഴ്ന്ന നിലവാരവും ഭേദിച്ച് ഇടിഞ്ഞ ഓഹരികൾ ഇന്നലെ 6 ശതമാനത്തിലധികം ഉയർന്നു.

വേദന്തയുടെ ഒരോ ഓഹരിക്കും പുതുതായി ലിസ്റ്റ് ചെയ്യുന്ന 5 കമ്പനികളുടെയും ഒരോ ഓഹരി വീതം ലഭിക്കും. ഓഹരി ഉടമകളുടെയും വിപണി നിയന്ത്രകരുടെയും കോടതിയുടെയും അനുമതി വിഘടിക്കൽ പൂർത്തിയാകാൻ ആവശ്യമാണ്. 12–15 മാസം നടപടിക്രമങ്ങൾ പൂർത്തിയാകാൻ എടുത്തേക്കും

കഴിഞ്ഞ മാസം വിഘടിക്കൽ സംബന്ധിച്ച സൂചന ചെയർമാൻ അനിൽ അഗർവാൾ നൽകിയിരുന്നു. ഇന്നലെ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അനുമതി ലഭിച്ചു. അതേസമയം, അനുബന്ധ കമ്പനിയായ ഹിന്ദുസ്ഥാൻ സിങ്കിന്റെ 65 ശതമാനം ഓഹരികളും വേദാന്ത ലിമിറ്റഡ് തന്നെ കൈവശം വയ്ക്കും.

6 ലിസ്റ്റഡ് കമ്പനികൾക്കും ബോർഡ് അംഗീകാരം നൽകി. വേദാന്ത അലുമിനിയം, വേദാന്ത ഓയിൽ ആൻഡ് ഗ്യാസ്, വേദാന്ത പവർ, വേദാന്ത സ്റ്റീൽ ആൻഡ് ഫെറസ്, വേദാന്ത ബേസ് മെറ്റൽസ്, വേദാന്ത ലിമിറ്റഡ് എന്നിവയാകും കമ്പനികൾ. അദാനി ഗ്രൂപ്പ് 2015ൽ നടത്തിയ അതേതരത്തിലാണ് വേദാന്തയുടെ വിഘടിക്കലെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *