ട്രേഡിംഗ് അക്കൗണ്ടുകൾക്ക് ഒരു നോമിനേഷൻ ചേർക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവ് വരുത്തി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. സെപ്തംബർ 30-നകം നോമിനേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ എല്ലാ ട്രേഡിംഗ് അക്കൗണ്ടുകളും ഡീമാറ്റ് അക്കൗണ്ടുകളും മരവിപ്പിക്കുമെന്ന് സെബി നേരത്തെ അറിയിച്ചിരുന്നു.
ഓഹരിവിപണിയിൽ നിക്ഷേപിക്കണമെങ്കിൽ ഡീമാറ്റ് അക്കൗണ്ട് നിർബന്ധമാണ്. നോമിനി വിവരങ്ങൾ ചേർത്തുകൊണ്ട് നിക്ഷേപം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികൾ ലളിതമാക്കാം. ഡിസംബർ 31 വരെയാണ് സെബി സമയം അനുവദിച്ചിരിക്കുന്നത്