അപകടമരണത്തിൽ റെയിൽവേ നഷ്ടപരിഹാരം 5 ലക്ഷം രൂപയാക്കി വർധിപ്പിച്ചു.

അപകടങ്ങളിൽ മരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കുള്ള റെയിൽവേയുടെ നഷ്ടപരിഹാരം 5 ലക്ഷം രൂപയാക്കി വർധിപ്പിച്ചു. നിലവിലെ 50,000 രൂപയിൽനിന്ന് പത്തിരട്ടിയാണു വർധന. മറ്റു വിവിധ വിഭാഗങ്ങളിലെ നഷ്ടപരിഹാരത്തുകയും രണ്ടിരട്ടി മുതൽ പത്തിരട്ടി വരെ കൂട്ടി. 2013 നു ശേഷം ആദ്യമായുള്ള വർധന ഈ മാസം 18നു പ്രാബല്യത്തിൽ വന്നു.

∙ അപകടം: മരണം 5 ലക്ഷം രൂപ, ഗുരുതര പരുക്ക് 2.5 ലക്ഷം, പരുക്ക് 50,000

∙ അനിഷ്ട സംഭവങ്ങൾ: മരണം 1.5 ലക്ഷം രൂപ, ഗുരുതര പരുക്ക് 50,000, പരുക്ക് 5000

∙ ലെവൽക്രോസിങ് അപകടം: മരണം 5 ലക്ഷം രൂപ , ഗുരുതര പരുക്ക് 2.5 ലക്ഷം, 50,000. ഭീകരാക്രമണം, മറ്റ് അക്രമങ്ങൾ, കവർച്ച എന്നിവയാണ് അനിഷ്ട സംഭവങ്ങളായി കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *