എസ്എസ്എൽസി പരീക്ഷ അടുത്ത മാർച്ച് 4 മുതൽ

എസ്എസ്എൽസി പരീക്ഷ അടുത്ത മാർച്ച് 4 മുതൽ 25 വരെയും ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ മാർച്ച് 1 മുതൽ 26 വരെയും നടക്കും. ഫെബ്രുവരി 19 മുതൽ 23 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ. എസ്എസ്എൽസി ഐടി മോഡൽ പരീക്ഷ ജനുവരി 17 മുതൽ 29 വരെയും ഐടി മെയിൻ പരീക്ഷ ഫെബ്രുവരി 1 മുതൽ 14 വരെയും നടക്കും. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ജനുവരി 22ന് ആരംഭിക്കും. പ്ലസ്‌വൺ, പ്ലസ്ടു മോഡൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ 21 വരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *