കഴിഞ്ഞ ആഴ്ച പുതിയ റെക്കോർഡ് തിരുത്തിയ ഇന്ത്യൻ വിപണി ഇന്ന് കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പ് കുത്തി. ഫെഡ് തീരുമാനങ്ങൾ ഇന്ന് വരാനിരിക്കെ രാജ്യാന്തര വിപണിയുടെ സമ്മർദ്ദവും, എച്ച്ഡിഎഫ്സി ബാങ്കിന്റെ വീഴ്ചയും ഇന്ന്ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. കൊറിയയും, ഇന്തോനേഷ്യയും ഒഴികെയുള്ള ഏഷ്യൻ വിപണികളെല്ലാം നഷ്ടം കുറിച്ചു.
എച്ച്ഡിഎഫ്സി ബാങ്കിനൊപ്പം റിലയൻസും വീണത് ഇന്ന് ഇന്ത്യൻ വിപണിയുടെ തകർച്ചക്ക് ആക്കം കൂട്ടി. എച്ച്ഡിഎഫ്സി ബാങ്ക് വീഴ്ചയിൽ ബാങ്കിങ് സെക്ടർ ഒരു ശതമാനത്തിൽ കൂടുതൽ നഷ്ടം കുറിച്ചു. ബാങ്കിങ്, മെറ്റൽ, റിയൽറ്റി സെക്ടറുകളും നിഫ്റ്റിക്കൊപ്പം ഒരു ശതമാനത്തിൽ കൂടുതൽ തിരുത്തൽ നേരിട്ടു.