മഹാരാഷ്ട്ര ആസ്ഥാനമായ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനിയായ ബ്ലൂഡാർട്ട് എക്സ്പ്രസ് പേരുമാറ്റുന്നു. ഭാരത് ഡാർട്ട് എന്നാവും ബ്ലൂഡാർട്ടിന്റെ ഡാർട്ട് പ്ലസ് സർവീസ് ഇനി അറിയപ്പെടുക.
സമീപകാലത്തുണ്ടായ ഇന്ത്യ–ഭാരത് വിവാദവുമായി പേരുമാറ്റത്തിനു ബന്ധമില്ലെന്നും രാജ്യത്തുടനീളം സേവനമെത്തിക്കുന്ന വലിയ പ്രോജക്ടുകളുടെ ഭാഗമായാണു റീബ്രാൻഡിങ് എന്നും കമ്പനി അധികൃതർ വ്യക്തമാക്കി. രാജ്യത്തെ അതിവേഗ ലോജിസ്റ്റിക്സ് സേവനങ്ങളിൽ വലിയ മാറ്റമാണ് കമ്പനി കൊണ്ടുവരാൻ പോകുന്നതെന്നും അധികൃതർ പറഞ്ഞു.