കേരള ലാൻഡ് അതോറിറ്റിക്കു മുന്നോടിയായി റവന്യു വകുപ്പിന്റെ എല്ലാ സേവനങ്ങളും ഭൂനികുതി ഉൾപ്പെടെയുള്ള പേയ്മെന്റ് സംവിധാനങ്ങളും ഒരു കുടക്കീഴിലാക്കുന്ന ഏകീകൃത പോർട്ടൽ വരുന്നു. ഇതിനായി 23 കോടി രൂപ സർക്കാർ റവന്യു വകുപ്പിന് അനുവദിച്ചു. നിലവിൽ ഇരുപതിലേറെ ഓൺലൈൻ സേവനങ്ങളാണ് വ്യത്യസ്ത ലോഗിൻ സംവിധാനങ്ങൾ വഴിയുള്ളത്. ഇതു പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഒരു പോലെ പ്രയാസമാണ്.