പുതിയ റെയിൽപാതകൾ നിർമിക്കുമ്പോൾ ലവൽ ക്രോസുകൾ പാടില്ലെന്നു റെയിൽവേ ബോർഡ് നിർദേശം. ലവൽ ക്രോസുകൾ ഒഴിവാക്കിയുള്ള രൂപരേഖകൾ വേണം പുതിയ പദ്ധതികൾക്കായി തയാറാക്കാൻ. പാത മുറിച്ചു കടക്കേണ്ട സ്ഥലങ്ങളിൽ മേൽപാലങ്ങളോ, അടിപ്പാതകളോ നിർമിക്കണം. പാത ഇരട്ടിപ്പിക്കൽ പദ്ധതികളുടെ ഭാഗമായി കഴിയുന്നത്ര സ്ഥലങ്ങളിൽ മേൽപാതകളോ അടിപ്പാതകളോ നിർമിക്കണം. കേരളത്തിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതികളിൽ ഈ നിബന്ധനകൾ നേരത്തെ പാലിക്കുന്നുണ്ടെന്നു റെയിൽവേ അധികൃതർ പറഞ്ഞു. ട്രെയിനുകളുടെ വേഗം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണു ലവൽ ക്രോസുകൾ ഒഴിവാക്കുന്നത്.