നഗരങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങൾക്ക് ഭവനവായ്പ; ഇളവു നൽകുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ

നഗരങ്ങളിൽ സ്വന്തമായി വീട് വേണമെനന് ആഗ്രഹിക്കുന്നവർക്ക് ബാങ്ക് വായ്പയുടെ പലിശയിൽ ഇളവ് നൽകുന്ന പദ്ധതിയ്ക്ക് ഉടൻ തുടക്കമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നഗരങ്ങളിൽ സ്വന്തമായി വീട് വേണമെന്ന് ആഗ്രഹമുള്ളവർക്ക്,  ബാങ്ക് വായ്പയുടെ പലിശയിൽ ഇളവ് നൽകുന്ന പദ്ധതിയിക്ക് സെപ്റ്റംബറിൽ തുടക്കമാകുമെന്ന കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി പറഞ്ഞു.നഗരങ്ങളിലെ വാടകവീടുകളിൽ താമസിക്കുന്നവർക്ക് പുതിയ പദ്ധതിയിലൂടെ സർക്കാർ കുറഞ്ഞ നിരക്കിൽ ഭവനവായ്പ നൽകുമെന്ന്  2023 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു

നിരവധിയാളുകൾക്ക് പ്രയോജനപ്രദമാകുന്ന  
പുതിയ പദ്ധതിയുടെ രൂപ രേഖ ആവിഷ്കരിച്ച് വരികയാണെന്നും, ഭവനവായ്പയിൻമേൽ പലിശയിളവ് നൽകുന്നതാണഅ പുതിയ പദ്ധതിയെന്നും  മന്ത്രി ഹർദീപ് സിങ് പുരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നഗരങ്ങളിൽ വാടക വീടുകളിൽ കഴിയുന്നവർക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കുടുംബങ്ങൾക്ക് ലക്ഷങ്ങളുടെ സാമ്പത്തികസഹായം നൽകുന്നതാണ്  സെപ്തംബറിൽ തുടങ്ങാനിരിക്കുന്ന പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *