ഹരിത ഇന്ധനങ്ങൾ വരും കാലങ്ങളിൽ പെട്രോളിന്റെ ആവശ്യകത ഇല്ലാതാക്കും. ഇലക്ട്രിക് സിഎൻജി തുടങ്ങയവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളാകും നിരത്തുകളിലെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
അഞ്ച് വർഷത്തിനുള്ളിൽ പെട്രോൾ ഉപയോഗം പൂർണ്ണമായും അവസാനിപ്പിക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. കാറുകളും സ്‌കൂട്ടറുകളും ഗ്രീൻ ഹൈഡ്രജൻ, എഥനോൾ ഫ്‌ളെക്‌സ് ഇന്ധനം, സിഎൻജി, എൽഎൻജി എന്നിവയിലായിരിക്കും പ്രവർത്തിക്കുക.
നേരത്തെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ വാഹനത്തിന് തുല്യമാകുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ഡീസലിനും പെട്രോളിനും പകരമായി വിളകളുടെ അവശിഷ്ടങ്ങളിൽ നിന്ന് എഥനോൾ ഉത്പാദിപ്പിക്കുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ്. ലിഥിയം അയേൺ ബാക്ടറിയുടെ 81 ശതമാനവും പ്രാദേശികമായി നിർമ്മിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും രണ്ട് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.