റിയൽ എസ്റ്റേറ്റ് വിപണിയിൽ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങളിൽ ഇനി ക്യു ആർ കോഡ് ഉൾപ്പെടുത്തണമെന്ന് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവ്. സെപ്റ്റംബർ 1 മുതലാണ് മാറ്റം. പരസ്യത്തിൽ പ്രദർശിപ്പിക്കുന്ന കെ റെറ രജിസ്ട്രേഷൻ നമ്പർ , വിലാസം എന്നിവയോടൊപ്പം വ്യക്തമായി കാണുന്ന വിധത്തിൽ വേണം ക്യൂ ആർ കോഡ് നൽകാൻ . പത്രങ്ങൾ, ടിവി ചാനലുകൾ, പ്രോജക്ട് സെറ്റിൽ സ്ഥാപിക്കുന്നുകൾ സാമൂഹ്യ മാധ്യമങ്ങൾ , ഡെവലപന്മാരുടെ വെബ്സൈറ്റ് ,ഓഫീസ് തുടങ്ങി എവിടെ പ്രദർശിപ്പിച്ചാലും ക്യുആർ കോഡ് നിർബന്ധമാണ്
പ്രോജക്റ്റിന്റെ ക്യുആർ കോഡ് കെ റെറ പോർട്ടലിലെ പ്രമോട്ടേഴ്സ് ഡാഷ്ബോർഡിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ചെയ്യുമ്പോൾ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ പുതിയ വിവരങ്ങൾ കാണാനാകും.