ഒരു നിർമാതാവ് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാൻ പാടുള്ളൂവെന്ന വ്യവസ്ഥ കർശനമായി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്.
ബ്രാൻഡ് റജിസ്ട്രേഷൻ ഇല്ലാത്ത വെളിച്ചെണ്ണയുടെ വിൽപന തടയുന്നതിനും ഇത്തരം വെളിച്ചെണ്ണ പിടിച്ചെടുക്കുന്നതിനും നിർദേശിച്ചിട്ടുണ്ട്. എണ്ണയിൽ സൾഫറിന്റെ സാന്നിധ്യം ഉണ്ടോയെന്നും പരിശോധിക്കും. മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപന തടയുന്നതിനു ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ ഓയിൽ സ്പെഷൽ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്.