വെള്ള കാർഡ് ഉടമകൾക്ക് നിലവിലുള്ള 2 കിലോ അരിക്കു പുറമേ 5 കിലോ അരി കൂടി 10.90 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ.അനിൽ. നീല കാർഡ് ഉടമകൾക്ക് അധിക വിഹിതമായി 5 കിലോ അരി 10.90 രൂപ നിരക്കിൽ വിതരണം ചെയ്യും. എഎവൈ കാർഡ് ഉടമകൾക്ക് 3 മാസത്തിലൊരിക്കൽ കൊടുക്കുന്ന അരലീറ്റർ മണ്ണെണ്ണയ്ക്ക് പുറമേ ഓണത്തിന് അര ലീറ്റർ മണ്ണെണ്ണ കൂടി വിതരണം ചെയ്യും. സ്പെഷൽ അരി നൽകാൻ വെള്ള കാർഡ് ഉടമകൾക്കുള്ള ഓഗസ്റ്റ് മാസത്തെ സാധാരണ റേഷൻ വിഹിതം അധികൃതർ 2 കിലോയാക്കി വെട്ടിക്കുറയ്ക്കുകയായിരുന്നു എന്നാണ് ആരോപണം. മുൻ മാസങ്ങളിൽ 7 കിലോ അരിയായിരുന്നു വെള്ള കാർഡിന് മാത്രമുള്ള വിഹിതം. അന്നു വിതരണം ചെയ്തിരുന്ന സാധാരണ അരി വിഹിതം ഇത്തവണ സ്പെഷൽ ആയി വിതരണം ചെയ്യുന്നത്. ഉത്രാടത്തലേന്നും ഉത്രാടദിനത്തിലും റേഷൻകടകൾ പ്രവർത്തിക്കും. തിരുവോണം മുതൽ തുടർച്ചയായി 3 ദിവസം റേഷൻ കടകൾക്ക് അവധിയായിരിക്കും.
സപ്ലൈകോ വിൽപനശാലകളിൽ ഈ മാസം 10നകം എല്ലാ അവശ്യസാധനങ്ങളുടെയും ലഭ്യത ഉറപ്പു വരുത്തും. സപ്ലൈകോ ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം 18ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിൽപന വർധിപ്പിക്കാൻ പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ജീവനക്കാർക്ക് 500, 1000 രൂപ നിരക്കിലുള്ള കൂപ്പണുകൾ സൗജന്യമായി വിതരണം ചെയ്യും. ഓണത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന ഉൽപന്നങ്ങൾക്ക് പൊതുവിപണിയിലെ വിലയെക്കാൾ 5 രൂപ കുറവായിരിക്കും