വിവിധ വകുപ്പുകളിലായി 37 തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും 6 തസ്തികകളിലേക്കു സാധ്യതപ്പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‍സി യോഗം തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക് ഷോപ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ ഇൻ ഓട്ടമൊബീൽ എൻജിനീയറിങ്, വർക് ഷോപ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ്2/ഡെമോൺസ്ട്രേറ്റർ/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 ഇൻ പോളിമർ ടെക്നോളജി, കോട്ടയം ജില്ലയിൽ ട്രേഡ്സ്മാൻ (പോളിമർ ടെക്നോളജി), ആരോഗ്യ വകുപ്പിൽ തൃശൂർ, മലപ്പുറം ജില്ലകളിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2(ഹിന്ദു നാടാർ), വിവിധ കമ്പനി, ബോർഡ്, കോർപറേഷനുകളിൽ എൽഡി ക്ലാർക്ക്/അസി. ഗ്രേഡ് 2 (പട്ടികജാതി/വർഗം,പട്ടികവർഗം), കയർ മാർക്കറ്റിങ് ഫെഡറേഷനിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികകളിലേക്കാണു സാധ്യതപ്പട്ടിക പ്രസിദ്ധീകരിക്കുക.
ചുരുക്കപ്പട്ടിക: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് 2, ഗവ. മ്യൂസിക് കോളജുകളിൽ ജൂനിയർ ലക്ചറർ ഇൻ മോഹിനിയാട്ടം, മ്യൂസിയം, മൃഗശാല വകുപ്പിൽ ബയോളജിസ്റ്റ്, ഭൂജല വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഓട്ടമൊബീൽ എൻജിനീയറിങ്, വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഹിസ്റ്ററി (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ), ഫിസിക്സ് (ഹൈസ്കൂൾ ടീച്ചർമാരിൽനിന്നു തസ്തികമാറ്റം), ഫിസിക്സ് (എൽപി/യുപി ടീച്ചർമാരിൽനിന്നു തസ്തികമാറ്റം), ഫിസിക്സ് (ജൂനിയർ), ഇംഗ്ലിഷ്(സീനിയർ), ഇംഗ്ലിഷ് (ജൂനിയർ–പട്ടികവർഗം), ഇംഗ്ലിഷ് (വിഎച്ച്എസ്ഇയിലെ മിനിസ്റ്റീരിയൽ ജീവനക്കാരിൽനിന്നു തസ്തികമാറ്റം), ഇംഗ്ലിഷ് (ജൂനിയർ), ബയോളജി (സീനിയർ–പട്ടികജാതി/വർഗം, പട്ടികവർഗം), മാത്തമാറ്റിക്സ് (സീനിയർ–പട്ടികജാതി/വർഗം), മരാമത്ത് വകുപ്പിൽ (ആർക്കിടെക്ചറൽ വിങ്) ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 3, ആർക്കിടെക്ചറൽ വിങ്ങിൽ ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (ഈഴവ/തിയ്യ/ബില്ലവ), ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2, ഗവ. പോളിടെക്നിക്കുകളിൽ ലക്ചറർ ഇൻ സിവിൽ എൻജിനീയറിങ് (പട്ടികവർഗം), സിവിൽ എൻജിനീയറിങ് (പട്ടികജാതി), ലക്ചറർ ഇൻ സിവിൽ എൻജിനീയറിങ്, കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ, വിദ്യാഭ്യാസ വകുപ്പിൽ കൊല്ലം, കണ്ണൂർ ജില്ലകളിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം –പട്ടികവർഗം), എൽപി സ്കൂൾ ടീച്ചർ (കന്നഡ മീഡിയം), ഇടുക്കി ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലാബ് ടെക്നിഷ്യൻ ഗ്രേഡ് 2 (ഒബിസി), ഹയർ സെക്കൻഡറിയിൽ ഹയർ സെക്കൻഡറി ടീച്ചർ കംപ്യൂട്ടർ സയൻസ് (ജൂനിയർ, പട്ടികജാതി/വർഗം), മിൽമയിൽ ഡപ്യൂട്ടി എൻജിനീയർ (മെക്കാനിക്കൽ–പാർട്ട് 1, 2,–ജനറൽ, സൊസൈറ്റി), ഡപ്യൂട്ടി എൻജിനീയർ (ഇലക്ട്രിക്കൽ–പാർട്ട് 1, 2–ജനറൽ, സൊസൈറ്റി), അഗ്രികൾചറൽ ആൻഡ് റൂറൽ ഡവലപ്മെന്റ് ബാങ്കിൽ ഡപ്യൂട്ടി മാനേജർ (പാർട്ട് 1, 2–ജനറൽ, സൊസൈറ്റി) മാർക്കറ്റ്ഫെഡിൽ ഇന്റേണൽ ഓഡിറ്റർ – പാർട്ട് 1 (ജനറൽ കാറ്റഗറി), പിഎസ്‍സിയിൽ പ്രോഗ്രാമർ, ഗവ. എൻജിനീയറിങ് കോളജുകളിൽ അസി. പ്രഫസർ (സിവിൽ), അസി. പ്രഫസർ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്), അസി. പ്രഫസർ (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ), വിവിധ ജില്ലകളിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ (നേരിട്ടും തസ്തികമാറ്റവും), റേഞ്ച് ഫോറസ്റ്റ് ഓഫിസർ (വകുപ്പ് ഉദ്യോഗസ്ഥരിൽനിന്നു തസ്തികമാറ്റം).