റിലയൻസ് ജിയോ അവതരിപ്പിക്കുന്ന ജിയോ ബുക് ലാപ്ടോപ്പിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. കഴിഞ്ഞ ഒക്ടോബറിൽ വിപണിയിലിറക്കിയ മോഡലിനെക്കാൾ കനം കുറഞ്ഞതാണ് പുതിയ ജിയോബുക്. പ്രധാനമായും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് ജിയോബുക് നിർമിച്ചിരിക്കുന്നത്.
11.6 ഇഞ്ച് എൽഇഡി ഡിസ്പ്ലേ, ഇൻഫിനിറ്റി കീബോർഡ്, വലുപ്പമുള്ള ട്രാക്ക്പാഡ്, 2 യുഎസ്ബി പോർട്ടുകൾ, ഒരു മിനി എച്ച്ഡിഎംഐ പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് തുടങ്ങിയവയാണ് ഹാർഡ്‌വെയർ മികവുകൾ. വൈഫൈയ്ക്കു പുറമേ, 4ജി സിം കാർഡും ഉപയോഗിക്കാം. 2 ജിഗാഹെർട്സ് ഒക്ടകോർ പ്രോസസർ ഉള്ള ജിയോബുക്കിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുണ്ട്. 256 ജിബി വരെയുള്ള മെമ്മറി കാർഡ് പിന്തുണയ്ക്കും.