ആദായനികുതി റിട്ടേൺ;ഇന്നലെ 6 വരെ 6.5 കോടി

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ഇന്നലെ വൈകിട്ട് 6 വരെ 6.5 കോടിയിലധികം റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടു. ഇതിൽ 36.91 ലക്ഷം റിട്ടേണുകൾ ഇന്നലെയാണെത്തിയത്.

ഇന്നലെ മാത്രം 1.78 കോടി തവണ ആളുകൾ പോർട്ടലിൽ ലോഗിൻ ചെയ്തു. സമയപരിധിക്കുള്ളിൽ ചെയ്യാത്തവർക്ക് ഡിസംബർ 31 വരെ ഫയൽ ചെയ്യാമെങ്കിലും ലേറ്റ് ഫീ നൽകേണ്ടി വരും. വാർഷിക ആദായം 5 ലക്ഷത്തിനു മുകളിലുള്ളവർക്ക് 5,000 രൂപയും താഴെയുള്ളവർക്ക് 1,000 രൂപയുമാണ് പിഴ.

Leave a Reply

Your email address will not be published. Required fields are marked *