കെ-ഡിസ്ക് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം ഗ്രാൻഡ് ഫിനാലെ കണ്ണൂരിൽ

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 4.0 (വൈ.ഐ.പി) ഗ്രാൻഡ് ഫിനാലെ കണ്ണൂരിൽ. ജൂലൈ 29-ന് വൈകീട്ട് 4.30-ന് കണ്ണൂർ പിണറായി കൺവെൻഷൻ സെന്ററിലാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. മൂല്യനിർണ്ണയം, പ്രദർശനം, സമ്മേളനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. 

ജൂലൈ 29,30 തീയതികളിൽ നടക്കുന്ന ഗ്രാൻഡ്  ഫിനാലെയിൽ 600-ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കും. കെ-ഡിസ്കും കേരള സ്റ്റാർട്ടപ്പ് മിഷനും ചേർന്നാണ് മൂല്യനിർണ്ണയം നടത്തുക. നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സ്കൂൾ, കോളേജ്, ഗവേഷണ തലങ്ങളിൽ 13 വയസ്സിനും 37 വയസ്സിനും ഇടയ്ക്ക് പ്രായമുള്ളവർക്കാണ് ആശയങ്ങൾ സമർപ്പിക്കാനുള്ള അവസരം ലഭിച്ചത്. കൃഷി, മൃഗസംരക്ഷണം, സഹായ സാങ്കേതിക വിദ്യ, ബിസിനസ്സ് മോഡൽ ഇന്നോവേഷൻസ്, കാലാവസ്ഥാ വ്യതിയാനം-ദുരന്തനിവാരണം, ആധുനിക വൈദ്യസഹായം, ബയോ മെഡിക്കൽ ടെക്നോളജി, നഗരാസൂത്രണം, ഡയറി ആൻഡ് ഫുഡ് ടെക്നോളജി, മാലിന്യ സംസ്ക്കരണം, കുട്ടികൾ നേരിടുന്ന പ്രശനങ്ങൾ, പ്രായമായവർ നേരിടുന്ന പ്രശനങ്ങൾ, മത്സ്യബന്ധന മേഖല തുടങ്ങിയ 22 വിഷയങ്ങളിലാണ് വിദ്യാർത്ഥികൾ ആശയങ്ങൾ സമർപ്പിച്ചത്.

കേരള സർക്കാരിന്റെ ഉപദേശക സംവിധാനമായ കെ-ഡിസ്കിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *