ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ട് സേവനമായ ‘ചാറ്റ് ജിപിടി’ ഗൂഗിൾ പ്ലേ സ്റ്റോറിൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ട് സേവനമായ ചാറ്റ് ജിപിടിയുടെ ആൻഡ്രോയിഡ് ആപ്പ് കമ്പനി അവതരിപ്പിച്ചു. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്തെടുക്കാം. യുഎസ്, ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീൽ എന്നിവിടങ്ങളിലാണ് ചാറ്റ് ജിപിടി ആൻഡ്രോയിഡ് അവതരിപ്പിച്ചിരിക്കുന്നത്.

വരുന്ന ആഴ്ചകളിൽ മറ്റ് രാജ്യങ്ങളിലേക്ക് ആപ്പ് എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ചാറ്റ് ജിപിടിയിലെ ഹിസ്റ്ററി അതേ അക്കൗണ്ട് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളിലും ലഭ്യമാകുമെന്ന മെച്ചവുമുണ്ട്. ഒപ്പം പുതിയ മാറ്റങ്ങളും. ചോദ്യങ്ങൾക്കുള്ള ഉത്തരം, നിർദേശങ്ങൾ, ലേഖനങ്ങൾ എഴുതുക തുടങ്ങിയ ആവശ്യങ്ങൾക്കായി ആപ്പ് ഉപയോഗിക്കാനും എളുപ്പമാകും.

‘കസ്റ്റമൈസ്ഡ് ഇൻസ്ട്രക്ഷൻസ്’ എന്ന പേരിൽ പുതിയൊരു ഫീച്ചർ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.  ഭാവി ആശയവിനിമയങ്ങൾക്ക് ഉപയോഗിക്കാനാവും വിധം ചാറ്റ്ജിപിടിയോട് സംസാരിക്കാനാകുന്ന സൗകര്യമാണിത്. ചാറ്റ് ജിപിടി പ്ലസ് ബീറ്റാ ഉപഭോക്താക്കൾക്കാണ് നിലവിൽ ഈ ഫീച്ചർ ലഭിക്കുക.

മുൻപ് ആപ്പിളിന്റെ ഉല്പന്നങ്ങളിൽ എഐ കൂട്ടിച്ചേർക്കുമെന്ന് ആപ്പിൾ സിഇഒ ടീം കുക്ക് അറിയിച്ചത് വാർത്തയായിരുന്നു. ചാറ്റ്ബോട്ട്, ചാറ്റ്ജിപിടി പോലുള്ളവ താൻ ഉപയോഗിക്കുന്നുണ്ടെന്നും അന്നദ്ദേഹം പറഞ്ഞു. വലിയ സാധ്യതകളാണ് ഇവ ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *