ആദായ നികുതി അടക്കുന്നതിന് പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഫോൺ‌പേ.

ആദായ നികുതി അടക്കുന്നതിനുള്ള പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺ‌പേ. ‘ഇൻകം ടാക്‌സ് പേയ്‌മെന്റ്’ എന്നപേരിലാണ്  ആപ്പ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇനി ഫോൺപേ-യുടെ സഹായത്തോടെ എങ്ങനെ നികുതി അടയ്ക്കാമെന്ന് നോക്കാം

*ആദ്യം ഫോൺപേ ആപ്പ്  ഇൻസ്റ്റാൾ ചെയ്യുക.

*ഫോൺ പേആപ്പിൽ ഹോംപേജ് തുറന്ന് ‘ഇൻകം ടാക്സ്’ ഐക്കൺ ടാപ്പ് ചെയ്യുക.

*അടയ്‌ക്കേണ്ട നികുതി തരം, മൂല്യനിർണ്ണയ വർഷം (അസസ്മെന്റ്വർഷം) എന്നിവ തിരഞ്ഞെടുക്കുക.

 *പാൻ കാർഡ് വിശദാംശങ്ങൾ നൽകുക.

*അടയ്ക്കേണ്ട നികുതി തുക രേഖപ്പെടുത്തി ,നിങ്ങൾക്ക് ഇഷ്ടമുള്ള പേയ്‌മെന്റ് മോഡ് ഉപയോഗിച്ച് പണമടയ്ക്കുക.

 *രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തുക, ടാക്സ് പോർട്ടലിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *