മുംബൈയിലെ ധാരാവി ഇനി ആധുനിക നഗരമായി മാറുമെന്ന് അദാനി ഗ്രൂപ്പ്

മുംബൈയിലെ ധാരാവി ആധുനിക നഗരമായി മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാനും കോടീശ്വരനുമായ ഗൗതം അദാനി. മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയുടെ പുനർവികസനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി ശതകോടീശ്വരൻ അദാനിക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു

സ്ലംഡോഗുകൾ വേണ്ട… കോടീശ്വരന്മാർ മാത്രം…’ എന്ന് ധാരാവി ചേരി പശ്ചാത്തലമാക്കി 2008-ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന സിനിമയെ പരാമർശിച്ചുകൊണ്ട്  ഗൗതം അദാനി പറഞ്ഞു. ധാരാവിയെ ഒരു ആധുനിക നഗര കേന്ദ്രമാക്കി മാറ്റുക മാത്രമല്ല, ചേരിയിലെ സംരംഭങ്ങളെയും ചെറുകിട വ്യവസായങ്ങളെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും താൻ ഉദ്ദേശിക്കുന്നതായി അദാനി പറഞ്ഞു.

മുംബൈയിലെ 645 ഏക്കർ പരന്നുകിടക്കുന്ന ധാരാവി ചേരിയിൽ 900,000-ത്തിലധികം ആളുകൾ വസിക്കുന്നുണ്ടെന്നാണ് കണക്ക്. ധാരാവി പ്രദേശത്തെ നിവാസികളെ പുനരധിവസിപ്പിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നിർദ്ദേശത്തിന് അടുത്തിടെ മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകിയിരുന്നു.  രാജ്യത്തെ ഏറ്റവും വലിയ ചേരി വികസിപ്പിക്കുന്നതിനുള്ള ടെൻഡർ നേടി ഏകദേശം എട്ട് മാസത്തിന് ശേഷമാണ് അനുമതി ലഭിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *