കഴിഞ്ഞ ദിവസം ചേർന്ന ജിഎസ്ടി കൗൺസിലിന്റെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഓൺലൈൻ ഗെയിമിങിന് നികുതി ചുമത്താനുള്ള തീരുമാനമെടുത്തത് ശ്രദ്ധാപൂർവം പരിഗണിച്ചാണ് എന്നും ഇത് ഓൺലൈൻ ഗെയിമിങ് വ്യവസായത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ജിഎസ്ടി കൗൺസിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അപ്പീൽ ട്രിബ്യൂണലുകൾ സ്ഥാപിക്കാനും കൗൺസിൽ അംഗീകാരം നൽകി.
ജിഎസ്ടി കൗൺസിൽ ഓൺലൈൻ ഗെയിമിങ്, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി ചുമത്താൻ തീരുമാനിച്ചതിന് ഇന്ത്യയിലെ ഓൺലൈൻ ഗെയിമിങ് വ്യവസായത്തിന് വലിയൊരു തിരിച്ചടിയാണ് എന്ന് പറയുമ്പോൾ ചിലർ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഓൺലൈൻ ഗെയിമുകളുടെ എല്ലാ വിഭാഗങ്ങൾക്കും ജിഎസ്ടി ചുമത്തുന്ന ഏക രാജ്യം ഇന്ത്യയാണ്. ഓൺലൈൻ ഗെയിമിനെ ചൂതാട്ടത്തിന്റെയും വാതുവെപ്പിന്റെയും അതെ ഗണത്തിൽപ്പെടുത്തിയാണ് ഈ തീരുമാനം എടുത്തത്.
നികുതി നിരക്കും മൂല്യനിർണ്ണയവും സംബന്ധിച്ച് ജിഎസ്ടി കൗൺസിലിന്റെ അന്തിമ ശുപാർശയ്ക്കായി ഓൺലൈൻ ഗെയിമിങ് വ്യവസായം കാത്തിരിക്കുകയാണ്. ജി എസ് ടി കുറയ്ക്കണമെന്ന് ഈ മേഖലയിലെ കമ്പനികൾ സർക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്.