ഗൂഗിൾ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ട് ‘ബാർഡ്’ മലയാളത്തിലും

ചാറ്റ്ജിപിടിയോടു മത്സരിക്കാൻ ഗൂഗിൾ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ട് ആയ ബാർഡ് മലയാളം ഉൾപ്പെടെ 40 ഭാഷകൾ കൂടി ഉൾപ്പെടുത്തി സേവനം വിപുലമാക്കിയത്. മലയാളത്തിൽ ഉള്ളടക്കം സൃഷ്ടിക്കുന്ന ആദ്യത്തെ എഐ ചാറ്റ്ബോട്ട് ആണ് ഗൂഗിൾ ബാർഡ്. മലയാളം ചാറ്റ്ബോട്ടുകൾ നേരത്തെ ഉണ്ടെങ്കിലും പരിഭാഷ അടിസ്ഥാനമാക്കിയാണ് അവയിലേറെയും പ്രവർത്തിക്കുന്നത്.

ബാർഡിൽ ഇനി മുതൽ‌ മലയാളത്തിൽ ആവശ്യങ്ങൾ ഉന്നയിക്കാം, മറുപടി മലയാളത്തിൽ വേണമെന്ന് ഇംഗ്ലിഷിലും പറയാം. മലയാളത്തിൽ കഥയും കവിതയും ലേഖനങ്ങളുമൊക്കെ എഴുതാം. ഇംഗ്ലിഷിൽ നിന്ന് മലയാളത്തിലേക്കും തിരിച്ചുമുള്ള പരിഭാഷയും ബാർഡ് നിർവഹിക്കും. വോയ്സ് ഐകണിൽ ക്ലിക്ക് ചെയ്താൽ തന്റെ സൃഷ്ടികൾ ബാർഡ് ശുദ്ധമലയാളത്തിൽ വായിച്ചുതരികയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *