ഡോക്ടേഴ്സ് ഡേയുമായി അനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ബിസിനസ് ചാനൽ ആയ ഇൻവെസ്റ്റ്മെന്റ് ടൈംസ് ഓൺലൈനും സ്മാർട്ട് ഇൻവെസ്റ്റ്‌മെന്റ് മാഗസിനും അന്വയ പെർഫെക്ട് ഗ്രൂപ്പു മായി ചേർന്ന് സംഘടിപ്പിച്ച ഡോക്ടേഴ്സ് എക്സലൻസ് അവാർഡിൽ ഡോക്ടർ ഓഫ് ദ ഇയർ അവാർഡ് ഡോക്ടർ ഷാജു അശോകന് ജൂലൈ 4 ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ നൽകി ആദരിച്ചു.
ശസ്ത്രക്രിയാ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതിനാലാണ് ഒപ്താല്‍മിക് സര്‍ജനും സംഭരകനും ആയ ഡോ. ഷാജു അശോകൻ അവാർഡിന് അർഹനായത്.കഴിഞ്ഞ 23 വര്‍ഷങ്ങളായി ലക്ഷക്കണക്കിനു പേരെ കാഴ്ചയുടെ വിസ്മയലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഡോ. ഷാജു അശോകന് കഴിഞ്ഞു
നിലവില്‍ അഹല്യ ഫൗണ്ടഷൻ ഐ ഹോസ്പിറ്റിലിന്റെ മെഡിക്കല്‍ ഡയറക്ടര്‍, സിഇഒ എന്നീ പദവി വഹിക്കുന്നു. തിമിര ശസ്ത്രക്രിയയുടെ പേരില്‍ പ്രശസ്തി നേടിയെടുക്കാന്‍ കഴിഞ്ഞ ഡോക്ടര്‍ ഷാജു കാറ്ററാക്റ്റ് & റിഫ്രക്റ്റീവ് സര്‍ജറിയിലാണ് സ്‌പെഷലൈസ് ചെയ്തിരിക്കുന്നത്.