സ്റ്റീൽ, അലുമിനിയം, കോപ്പർ വാട്ടർ ബോട്ടിലുകൾക്ക് ഗുണനിലവാര മാനദണ്ഡം (ക്വാളിറ്റി കൺട്രോൾ ഓർഡർ) നിർബന്ധമാക്കുന്നു. വാണിജ്യമന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവാരം കുറഞ്ഞ വാട്ടർ ബോട്ടിലുകളുടെ ഇറക്കുമതി തടയാനും ആഭ്യന്തര വിപണിക്ക് ശക്തിപകരാനുമാണിത്.
വൻകിട ഉൽപാദന കമ്പനികൾക്ക് 6 മാസം കഴിയുമ്പോൾ ചട്ടം ബാധകമാകും. ചെറുകിട വ്യവസായങ്ങൾ 9 മാസം കഴിയുമ്പോൾ മുതൽ ഗുണനിലവാര ചട്ടം പാലിച്ചിരിക്കണം. സൂക്ഷ്മ സംരംഭങ്ങൾക്ക് 1 വർഷം സമയം ലഭിക്കും. ക്യുസിഒ അനുസരിച്ച് ബിഐഎസിന്റെ ഗുണനിലവാര മാനദണ്ഡം അനുസരിച്ചായിരിക്കണം ഇനി ബോട്ടിലുകളുടെ നിർമാണം. ഇതുമായി ബന്ധപ്പെട്ട ഗുണനിലവാര മാർക്കും ഉൽപന്നത്തിലുണ്ടാകും.
വാട്ടർ ബോട്ടിലുകൾക്കു പുറമേ, ലൈറ്ററുകൾക്കും ക്യുസിഒ ഏർപ്പെടുത്തി.