വാണിജ്യ ആവശ്യങ്ങൾക്ക് 2 ലക്ഷം രൂപയിലധികം മൂല്യമുള്ള സ്വർണവും വിലകൂടിയ കല്ലുകളും സംസ്ഥാനങ്ങൾക്കുള്ളിൽ കൊണ്ടുപോകുന്നതിന് ഇ–വേ ബിൽ നിർബന്ധമാക്കാനുള്ള നിർദേശം ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും.
കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷനായ മന്ത്രിതലസമിതിയുടെതായിരുന്നു ശുപാർശ. സ്വർണത്തിന്റെ മൂല്യം സംബന്ധിച്ച കുറഞ്ഞ പരിധി 2 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും സംസ്ഥാനങ്ങൾക്ക് ഈ പരിധി ആവശ്യം പോലെ ഉയർത്താം.