അരി വില വർധന; ആന്ധ്രയിൽ നിന്ന് അരി വാങ്ങും

സംസ്ഥാനത്തെ പൊതുവിപണിയിലെ അരി വില വർധന മുന്നിൽക്കണ്ട് ആന്ധ്രയിൽ നിന്നുള്ള 4000 ടൺ ജയ അരി രണ്ടാഴ്ചയ്ക്കം സപ്ലൈകോ വിൽപനകേന്ദ്രങ്ങളിൽ എത്തും.

ആന്ധ്രയിൽ നിന്ന് അരി വാങ്ങാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ സംസ്ഥാന സർക്കാർ നടത്തിയ നീക്കത്തിന്റെ ഫലമായാണ് അരിയുടെ വരവ്. നിലവിൽ കേരളത്തിലെ മൊത്ത വിപണിയിൽ ജയ അരിയുടെ വില കിലോയ്ക്ക് 35 രൂപ മുതൽ 37 രൂപ വരെയാണ്. അതേസമയം, ഓണത്തിനു ശേഷം സംസ്ഥാനത്ത് അരി വില വർധിച്ചേക്കുമെന്നും നേരിയ ക്ഷാമത്തിനു സാധ്യത ഉണ്ടെന്നുമാണു വ്യാപാരികളുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *