ഇന്റർനെറ്റ് സൗകര്യമുള്ള ഏറ്റവും വിലകുറഞ്ഞ ഫീച്ചർ ഫോണാണ് ജിയോ പുറത്തിറക്കുന്നത്. 999 രൂപയ്ക്കാണ് ഫോൺ മാർക്കറ്റിൽ ലഭ്യമാവുക. ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകളിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്.ഇന്ത്യയിൽ നിലവിൽ 25 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കളാണ് ഉള്ളത്, അവർക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകൾ പ്രാപ്തമാക്കാൻ ഈ ചുവടുവയ്പ്പിലൂടെ സാധിക്കും.
ജൂലൈ ഏഴു മുതൽ ഇന്ത്യയിൽ ഉടനീളമുള്ള സ്റ്റോറുകളിൽ ലഭ്യമാകും, ആദ്യ ഘട്ടത്തിൽ 10 ലക്ഷം ഫോണുകളാണ് പുറത്തിറക്കുക. ഇതിനു പുറമെ പ്രത്യേക ഓഫറുകളും ജിയോ ഭാരത് ഫോണിൽ ജിയോ നൽകുന്നുണ്ട്. 14 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 123 രൂപയ്ക്കാണ് ലഭ്യമാകുക. മറ്റു സേവനദാതാക്കളെ അപേക്ഷിച്ചു 30% കിഴിവിൽ മാസ വരിക്കാരാകാം, ഒപ്പം ഏഴു മടങ്ങ് അധിക ഡാറ്റ ലഭ്യമാകും. മറ്റ് ദാതാക്കൾ 179 രൂപയ്ക്കാണ് 2 ജിബി ഡാറ്റയും കോളുകളും നൽകി വരുന്നത്. റിലയൻസ് റീട്ടെയിലിന് പുറമെ കാർബൺ ഉൾപ്പെടെയുള്ളവർ ജിയോ ഭാരത് ഫോൺ നിർമാണത്തിൽ പങ്കാളികളാകും.