ജ്വല്ലറികളിൽ നടക്കുന്ന ഇടപാടുകളിൽ സംശയകരമെന്നു തോന്നിയാൽ 7 ദിവസത്തിനകം അറിയിക്കണം.

ജ്വല്ലറികളിൽ 10 ലക്ഷം രൂപയ്ക്ക് മുകളിൽ നടക്കുന്ന ഇടപാടുകളിൽ ഏതെങ്കിലും സംശയകരമെന്നു തോന്നിയാൽ 7 ദിവസത്തിനകം വ്യാപാരികൾ ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിൽ (എഫ്ഐയു) അറിയിക്കണം. ഇതുസംബന്ധിച്ച് കേന്ദ്രം മാർഗരേഖ തയാറാക്കി.

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിങ് എന്നിവ തടയുന്നതിന്റെ ഭാഗമായാണ് നീക്കം. കഴിഞ്ഞ സാമ്പത്തികവർഷം 500 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാര സ്ഥാപനങ്ങൾ ഇതിനായി പ്രത്യേക നോഡൽ ഓഫിസറെ നിയമിക്കണം. 500 കോടി രൂപയിൽ താഴെയുള്ളവർക്ക് വ്യാപാരസംഘടന വഴി ഓഫിസറെ നിയോഗിക്കാം. ഇവരാണ് എഫ്ഇയുവുമായി വിവരങ്ങൾ പങ്കുവയ്ക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *