വിദേശ ധനസ്ഥാപനങ്ങൾ വൻ തോതിൽ നിക്ഷേപം നടത്തിയതും, ആഗോള വിപണികളിലെ ഉണർവും വിപണിക്ക് കരുത്തായി. സൂചികാധിഷ്ഠിത ഓഹരികളാണ് നേട്ടമേറെയും ഉണ്ടാക്കിയത്.
സെൻസെക്സ് 803.14 പോയിന്റ് ഉയർന്ന് 64,718.56ലും നിഫ്റ്റി 216.95 പോയിന്റ് കയറി 19,189.05ലും എത്തി. സെൻസെക്സ് ഒരവസരത്തിൽ 853 പോയിന്റ് വരെ ഉയർന്നിരുന്നു. ഈ ആഴ്ച സെൻസെക്സിൽ ഉണ്ടായ കയറ്റം 1739.19 പോയിന്റാണ്. നിഫ്റ്റിയിൽ രേഖപ്പെടുത്തിയത് 523.55 പോയിന്റും.
സൂചികാധിഷ്ഠിത ഓഹരികളിൽ 4 ശതമാനം വർധനയോടെ മഹീന്ദ്ര നേട്ടം കൊയ്തു. പ്രമുഖ സെക്ടറുകൾ കൈവരിച്ച നേട്ടം. (ശതമാനത്തിൽ). ഐടി 2.34, ഓട്ടോ 1.82, ഫിനാൻഷ്യൽ സർവീസസ് 0.94, എനർജി 0.76. വിദേശ ധനസ്ഥാപനങ്ങൾ ബുധനാഴ്ച 12, 350 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. ആദ്യപാദത്തിൽ യുഎസ് സാമ്പത്തിക മേഖല മികച്ച വളർച്ച നേടിയെന്നത് ആഗോള തലത്തിൽ ഉണർവ് പകർന്നിട്ടുണ്ട്. ഏഷ്യൻ, യൂറോപ്യൻ വിപണികളിലും വിലക്കയറ്റം പ്രകടമായി.