5 വർഷത്തിനിടെ ഓൺലൈൻ പണമിടപാടുകളുടെ 90%വും യുപിഐ വഴി- റിസർവ് ബാങ്ക് 

അടുത്ത 5 വർഷത്തിനിടെ ഓൺലൈൻ പണമിടപാടുകളുടെ 90 ശതമാനവും യുപിഐ വഴിയായി മാറുമെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിൻ.

നിലവിൽ 75.6% ആണ് യുപിഐ വഴിയുള്ളത്. ക്രെഡിറ്റ് കാർഡുകളുടെ വളർച്ച അടുത്ത 5 വർഷം 5 ശതമാനമായിരിക്കുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. യുപിഐ വഴിയുള്ള ശരാശരി ഇടപാട് തുക 1,582 രൂപയാണെങ്കിൽ ക്രെഡിറ്റ് കാർഡ് വഴിയുള്ളത് 4,968 രൂപയാണ്. 2,000 രൂപ നോട്ട് പിൻവലിച്ചതിനു പിന്നാലെ വിനിമയത്തിലുള്ള കറൻസിയുടെ അളവിൽ കുറവുണ്ടായതായും റിസർവ് ബാങ്കിന്റെ ബുള്ളറ്റിൻ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *