ഗുജറാത്ത് നഗരമായ അഹമ്മദാബാദിൽ ഹൈപ്പർമാൾ ഉടൻ നിർമാണം പൂർത്തിയാകുമെന്ന് ലുലു. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ലുലു ഗ്രൂപ് ഇന്ത്യയിൽ 10,000 കോടി രൂപ നിക്ഷേപിക്കും. രാജ്യത്ത് പുരോഗമിക്കുന്ന പദ്ധതികൾ പൂർത്തിയാകുമ്പോൾ 10000 കോടിയുടെ നിക്ഷേപമുണ്ടാകുമെന്നും യുഎഇ ആസ്ഥാനമായ കമ്പനി അറിയിച്ചു. ഇതുവരെ ലുലുഗ്രൂപ് രാജ്യത്ത് 20,000 കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും ലുലു ചെയർമാൻ യൂസഫ് അലി എംഎ ഹൈദരാബാദിൽ പറഞ്ഞു. ഇന്ത്യയിൽ 50,000 പേർക്ക് തൊഴിൽ നൽകാനാണ് തന്റെ ലക്ഷ്യമെന്നും ഇതുവരെ തന്റെ വിവിധ സംരംഭങ്ങളിലൂടെ 22,000-ത്തിലധികം തൊഴിലവസരങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡെസ്റ്റിനേഷൻ ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെ വിവിധ പദ്ധതികളിലായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തെലങ്കാനയിലും സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലും ലുലു ഗ്രൂപ്പ് ഏകദേശം 3,500 കോടി രൂപയുടെ നിക്ഷേപം നടത്തും. ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾഉൾപ്പെടെ വിവിധ മേഖലകളിൽ 20,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഭാവിയിൽ നിക്ഷേപം വർധിപ്പിക്കുമെന്നും യൂസഫലി പറഞ്ഞു.
ഗുജറാത്തിലെ അഹമ്മദാബാദിൽ ഷോപ്പിംഗ് മാളിന്റെ നിർമ്മാണം ആരംഭിച്ചു. നോയിഡയിലും തെലങ്കാനയിലും ഒരു ഭക്ഷ്യ സംസ്കരണ പ്ലാന്റ് വരുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത് 10,000 കോടി രൂപയുടെ നിക്ഷേപമാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി എൻആർഐ നിക്ഷേപ നിയമങ്ങൾ ഉദാരമാക്കിയെന്നും അതനുസരിച്ച് പ്രവാസി ഇന്ത്യക്കാരുടെ എല്ലാ നിക്ഷേപങ്ങളും ആഭ്യന്തര നിക്ഷേപമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദിൽ 300 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച അഞ്ച് ലക്ഷം ചതുരശ്ര അടി ലുലു മാൾ ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്യും. കയറ്റുമതി അധിഷ്ഠിത ആധുനിക സംയോജിത ഇറച്ചി സംസ്കരണ പ്ലാന്റും അത്യാധുനിക ഡെസ്റ്റിനേഷൻ മാളും ഉടൻ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.