എയർ ഇന്ത്യ എക്സ്പ്രസിൽ സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തി, ഇനി പണം നല്‍കണം

എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രക്കാർക്ക് നൽകിയിരുന്ന സൗജന്യ ലഘുഭക്ഷ കിറ്റ് നിർത്തിലാക്കി. ഇനി മുതൽ പണം നൽകി  ഭക്ഷണം വാങ്ങണമെന്ന  നി‍ർദ്ദേശം പ്രവാസികള്‍ക്ക് തിരിച്ചടിയാകും. സ്വകാര്യവത്ക്കരണത്തിന് ശേഷം വരുമാനം വർദ്ധിപ്പിക്കുന്നതിൻെറെ ഭാഗമായാണ് പുതിയ തീരുമാനം.

പ്രവാസികള്‍ക്ക് സൗജന്യമായി ലഘുഭക്ഷണ കിറ്റ് സർവ്വീസ് തടുങ്ങിയ കാലം മുതൽ നൽകിയിരുന്നു. ഇന്നു മുതൽ ഇനി സൗജന്യ കിറ്റ് വിതരണം ചെയ്യേണ്ടെന്ന് എയർ ഇന്ത്യ സിഇഒ നിർദ്ദേശം നൽകി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭക്ഷണം ഓണ്‍ ലൈൻ വഴി തെരഞ്ഞെടുത്ത് പണമടക്കാം, അല്ലെങ്കിൽ വിമാനത്തിനുള്ളിൽ പണം നൽകിയും യാത്രക്കാർക്ക് ഭക്ഷണം വാങ്ങാ0. ടാറ്റ എയർ ഇന്ത്യ എക്സ് പ്രസ് ഏറ്റെടുത്തത്തിന് ശേഷം വരുമാനം വർദ്ധന ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങള്‍. സൗജന്യ ഭക്ഷണം നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ  കേന്ദ്രസർക്കാരിന് പരാതി നൽകുമെന്ന് പ്രവാസി സംഘടനകള്‍ പരാതി നൽകും

Leave a Reply

Your email address will not be published. Required fields are marked *